“ഹെയർസ്റ്റൈൽ ഇഷ്ടപ്പെട്ടില്ല”; കോഴിക്കോട് എട്ടാം ക്ലാസുകാരന് ക്രൂരമർദനം

കോഴിക്കോട്: കുന്ദമംഗലം ചക്കാലക്കൽ ഹയർ സെക്കൻ്ററി സ്കൂളിൽ റാഗിങ്ങെന്ന് പരാതി. കൊടുവള്ളി കരുവൻ പൊയിൽ അബദുൽ സലാമിൻ്റെ മകൻ മുഹമ്മദ് അസ്‌ലഹ് (14)നാണ് മർദനമേറ്റത്. മുടി വെട്ടിയ സ്റ്റൈലും, കാലിൽ ധരിച്ച ചെരുപ്പും ചോദ്യം ചെയ്തുമായിരുന്നു മർദനം.

പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ 15 ലധികം വിദ്യാർഥികൾ ചേർന്ന് മർദിക്കുകയായിരുന്നു. ഒൻപതാം ക്ലാസിലെ വിദ്യാർഥികളാണ് മർദിച്ചതെന്ന് അസ്‌ലഹ് പറഞ്ഞു. കുട്ടിയെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസിൽ പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു.