ഡൽഹി: കോൺഗ്രസ് വിടില്ലെന്ന് അറിയിച്ച് കെ. സുധാകരൻ. വേറെ എവിടെയാണ് പോകേണ്ടതെന്നും, പാർട്ടിയെ വെല്ലുവിളിക്കില്ലെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയുടെ അംഗീകാരം കിട്ടുമെങ്കിൽ മത്സരിക്കുമെന്നും സ്വതന്ത്രനായി മത്സരിക്കാൻ ഇല്ലെന്നും സുധാകരൻ പറഞ്ഞു.
പാർട്ടിക്ക് വിധേയനായി നിൽക്കുമെന്നും നേതൃത്വം പറഞ്ഞാൽ മാത്രം മത്സരിക്കുമെന്നും സുധാകരൻ വ്യക്തമാക്കി. സ്ഥാനാർഥിത്വം നിഷേധിച്ചെന്ന് കരുതി പാർട്ടി വിടാൻ ആകുനോ എന്നും സുധാകരൻ ചോദ്യം ഉന്നയിച്ചു.