പെരുന്നാൾ വെള്ളിയാഴ്ച ആയിരിക്കുമെന്ന് നിരീക്ഷകർ, കാരണം, ഇന്ന് രാവിലെ ചന്ദ്രനെ കണ്ടെത്തി

0
13

ദുബൈ: ഇത്തവണ റമദാൻ 30 ലഭിക്കുമെന്നും ചെറിയ പെരുന്നാൾ വെള്ളിയാഴ്ച ആകുമെന്നും വാന നിരീക്ഷകർ. റമദാൻ 29-ാം തീയതി രാവിലെ ശവ്വാൽ മാസത്തിലെ ചന്ദ്രക്കല ദൃശ്യമായതായതാണ് ജ്യോതിശാസ്ത്ര റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ, അതേ ദിവസം സൂര്യാസ്തമയ സമയത്ത് ചന്ദ്രൻ ദൃശ്യമാകില്ലെന്നതാണ് വെള്ളിയാഴ്ചയായിരിക്കും പെരുന്നാൾ ആകാൻ സാധ്യതയെന്ന് ഇവർ കണക്ക് കൂട്ടുന്നത്.

ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം നാളെ, വ്യാഴാഴ്ച, വിശുദ്ധ റമദാൻ മാസത്തിന്റെ അവസാന ദിവസമായിരിക്കുമെന്നും വെള്ളിയാഴ്ച ഈദുൽ ഫിത്തറിന്റെ ആദ്യ ദിവസമായിരിക്കുമെന്നും ഈ ഡാറ്റ സൂചിപ്പിക്കുന്നുവെന്ന് അവർ വിശദീകരിച്ചു.

അതേസമയം, റമദാൻ 29 ആയ ബുധൻ (ഇന്ന്) ചന്ദ്ര പിറവി ദർശിക്കാൻ സഊദി അറേബ്യയും യു എ ഇ യും ഉൾപ്പെടെ വിവിധ അറബ്/ഗൾഫ് രാജ്യങ്ങൾ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് മാസപ്പിറവി കണ്ടാൽ സഊദിയിലും യു എ ഇ യിലും ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ നാളെ അഥവാ വ്യാഴം ചെറിയ പെരുന്നാൾ ആയിരിക്കും.