സഊദിയിൽ പെരുന്നാൾ നിസ്കാരം ഇത്തവണ പള്ളികളിൽ മാത്രം; പള്ളികളിൽ സൗകര്യം വിപുലപ്പെടുത്താൻ നിർദേശം നൽകി മന്ത്രാലയം

0
9

റിയാദ്: സഊദിയിൽ പെരുന്നാൾ നിസ്കാരം ഇത്തവണ ഈദ് ഗാഹുകളി ഉണ്ടാകില്ലെന്നും പള്ളികളിൽ സൗകര്യം വിപുലപ്പെടുത്താനും ഇസ്‌ലാമിക കാര്യ മന്ത്രാലയം നിർദേശം നൽകി. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള തങ്ങളുടെ ശാഖകളോട് അപ്‌ഡേറ്റുകൾ നേരിട്ട് പിന്തുടരാനും വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്, ഇത് ബാധിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന പ്രദേശങ്ങളിൽ തുറന്ന പ്രാർത്ഥനാ സ്ഥലങ്ങൾ ഒഴിവാക്കാനും മന്ത്രാലയം നിർദ്ദേശിച്ചു.

വരും ദിവസങ്ങളിൽ രാജ്യത്തിന്റെ നിരവധി പ്രദേശങ്ങളെ ബാധിക്കുന്ന തറത്തുനിൽ കാലാവസ്ഥാ പ്രതിഭാസങ്ങളോടൊപ്പം വ്യത്യസ്ത തീവ്രതയിലുള്ള മഴയും ഉണ്ടാകുമെന്ന നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജിയുടെ പ്രവചനത്തിന്റെ പശ്ചത്താലത്താത്തിലാണ് മന്ത്രാലയ നിർദേശം. നാളെ മുതൽ അടുത്ത തിങ്കളാഴ്ച വരെ രാജ്യത്തുടനീളം ഇടിമിന്നലുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മക്ക മേഖലയിൽ കനത്ത മഴ പെയ്യുമെന്നും, ഹറം പ്രദേശം, അൽ കാമിൽ, അൽ ജുമം, ഖുലൈസ്, ബഹ്‌റ, തായിഫ്, മെയ്‌സാൻ, അദ്ഹാം, അൽ അർദിയത്ത്, തുർബ, അൽ മുവൈഹ്, അൽ ഖുർമ, റനിയ എന്നിവയുൾപ്പെടെ വെള്ളപ്പൊക്കം, ആലിപ്പഴം, പൊടിക്കാറ്റ് എന്നിവ ഉണ്ടാകുമെന്നും, ജിദ്ദ, റാബിഗ് എന്നിവയുൾപ്പെടെ നേരിയതോ മിതമായതോ ആയ മഴ ഉണ്ടാകുമെന്നും കേന്ദ്രം പ്രവചിച്ചു.

റിയാദ് മേഖലയെ കനത്ത മഴ ബാധിക്കും, വാദി അൽ ദവാസിർ, അൽ സുലൈയിൽ, അൽ അഫ്ലാജ് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളപ്പൊക്കം, ആലിപ്പഴം, പൊടിപടലങ്ങൾ എന്നിവയ്ക്ക് കാരണമാകും, റിയാദ്, അൽ ദിലാം, അൽ മുസാഹ്മിയ, അൽഗഹ്മ, മറാത്ത്, താദിഖ്, ഹുറൈമില, അൽ ദിരിയ്യ, റുമാ, അഫീഫ്, അൽ ദവാദ്മി, അൽ കുവൈയ്യ, അൽ റയ്ൻ, ഹവ്തത്ത് ബാനി തമീം, അൽ ഹാരിഖ്, അൽ ഖർജ് തുടങ്ങിയ സ്ഥലങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്.