തൃശൂര്‍: നാട്ടികയില്‍ സിറ്റിങ് എംഎല്‍എയായിരുന്ന സി സി മുകുന്ദന്‍ ബിജെപിയിലേക്ക്. ഇന്ന് ഉച്ചയോടെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെത്തി ഔദ്യോഗികമായി അംഗത്വം സ്വീകരിക്കും. ബിജെപി സംസ്ഥാന-ജില്ലാ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.
മുകുന്ദന്റെ വരവോടെ നാട്ടിക നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി അദ്ദേഹം തന്നെ മത്സരിക്കാനാണ് സാധ്യത. നിലവില്‍ സിപിഐ സ്ഥാനാര്‍ഥിയായ ഗീത ഗോപിക്കെതിരെ ശക്തനായ ഒരു ജനകീയ നേതാവിനെ രംഗത്തിറക്കുന്നതിലൂടെ മണ്ഡലത്തില്‍ അട്ടിമറി വിജയം ലക്ഷ്യമിടുകയാണ് ബിജെപി.
നേരത്തെ സിപിഐ വിട്ടതിന് പിന്നാലെ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാന്‍ മുകുന്ദന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് കേന്ദ്ര നേതാക്കളുമായി സിസി മുകുന്ദന്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ നാട്ടികയില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ബിജെപി നേതൃത്വം, മുന്‍ വൈക്കം എംഎല്‍എയും ബിജെപി നേതാവുമായ കെ. അജിത്ത് വഴി നടത്തിയ ചര്‍ച്ചകളാണ് മുകുന്ദനെ എന്‍ഡിഎ പാളയത്തിലെത്തിച്ചത്.
….
