ഡ്രോൺ ആക്രമണം: അബുദാബിയിൽ വൻ തീപിടിത്തം, നിയന്ത്രണവിധേയം

0
10

അബുദാബി റുവൈസ് വ്യവസായ മേഖലയിൽ ഡ്രോൺ ആക്രമണത്തെത്തുടർന്ന് വൻ തീപിടിത്തം. അഗ്നിശമന സേന തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു.

സ്വയം ഇല്ലാതാകാതിരിക്കാൻ‍ യുഎസ് ശ്രദ്ധിക്കണമെന്ന് ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായ അലി ലാറിജാനിയുടെ മുന്നറിയിപ്പ്.‘‘ ഇറാൻ എന്ന ത്യാഗസന്നദ്ധരായ രാഷ്ട്രം നിങ്ങളുടെ പൊള്ളയായ ഭീഷണികളെ ഭയപ്പെടുന്നില്ല. നിങ്ങളേക്കാൾ വലിയവർക്ക് പോലും ഇറാനെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. നിങ്ങൾ സ്വയം ഇല്ലാതാകാതിരിക്കാൻ ശ്രദ്ധിക്കുക’’– ലാറിജാനി എക്സിൽ കുറിച്ചു.

പശ്ചിമേഷ്യയിലും യുക്രെയ്നിലും സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി സംഭാഷണം നടത്തി. രാജ്യാന്തര വിഷയങ്ങളെ കുറിച്ച് ഇരുനേതാക്കളും സംഭാഷണം നടത്തിയെന്ന് റഷ്യ ടുഡേ റിപ്പോർട്ടു ചെയ്യുന്നു. പുട്ടിനുമായുള്ള സംഭാഷണത്തെ കുറിച്ചു യുഎസ് പ്രസിഡന്റും സ്ഥിരീകരിച്ചിട്ടുണ്ട്. യുക്രെയ്നുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കൊപ്പം പശ്ചിമേഷ്യയെ കുറിച്ചും തങ്ങൾ സംസാരിച്ചതായി ട്രംപ് സ്ഥിരീകരിച്ചു.