മന്ത്രി മുഹമ്മദ് റിയാസിനെ കൂക്കിവിളിച്ച് നഴ്‌സുമാർ

0
2

കോഴിക്കോട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ കൂക്കി വിളിച്ച് നഴ്സുമാർ. മലാപ്പറമ്പ് – മാനാഞ്ചിറ റോഡ് ഉദ്ഘാടനം ചെയ്തു റോഡ് ഷോ നടത്തി കലക്ട്രേറ്റിന് മുന്നിലൂടെ പോകുമ്പോഴായിരുന്നു നഴ്സുമാരുടെ കൂക്കി വിളിച്ച് പ്രതിഷേധം. രാവിലെ 9 മണി മുതൽ നഴ്സുമാർ ഇവിടെ സമരത്തിലാണ്. ജില്ലയുടെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് നിരവധി നഴ്സുമാർ സമരവേദിയിലെത്തി.

ഇതിനിടെയിലാണ് പ്രധാന പദ്ധതിയായി മാനാഞ്ചിറ-മാലാപ്പറമ്പ് റോഡ് ഉദ്ഘാടനം.10 മണിയോടെയായിരുന്നു ഉദ്ഘാടനം. മലാപ്പറമ്പിൽ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് മന്ത്രി, എംഎൽഎ തോട്ടത്തിൽ രവീന്ദ്രൻ, മേയർ ഒ. സദാശിവൻ എന്നിവർ റോഡ് ഷോ നടത്തി വരുകയായിരുന്നു. ഇതിനിടെ മന്ത്രി കൈവീശി സമരക്കാരെ അഭിവാദ്യം ചെയ്തപ്പോഴാണ് കൂക്കി വിളി ഉയർന്നത്. എന്നാൽ മന്ത്രി ​ഗൗനിക്കാതെ മന്ത്രി റോഡ് ഷോ തുടർന്നു.