അഹമ്മദാബാദ് : മൂന്നാം ട്വന്റി 20 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. 96 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. 19 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് പുറത്താവുകയായിരുന്നു. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 255 റൺസാണ് അടിച്ചെടുത്തത്.
സഞ്ജു സാംസണിന്റേയും(46 പന്തിൽ 89), ഇഷാൻ കിഷന്റേയും(25 പന്തിൽ 54), അഭിഷേക് ശർമയുടേയും(21 പന്തിൽ 51) അർധ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ മികച്ച സ്കോർ നേടിയത്. ഓപ്പണർമാരായ സഞ്ജു സാംസണിന്റെയും അഭിഷേക് ശർമ്മയുടെയും തകർപ്പൻ കൂട്ടുകെട്ടിലൂടെ ഇന്ത്യയ്ക്ക് മികച്ച ഇന്നിങ്ങ്സ് നേടാനായി.
ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കിവീസിന് തുടക്കം തന്നെ മോശമായിരുന്നു. പവര്‍ പ്ലേ ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു.
ട്വന്റി 20യില്‍ ആധിപത്യം തുടര്‍ന്ന് ഇന്ത്യ
ട്വന്റി 20 യില്‍ മൂന്ന് തവണ കിരീടം നേടുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. തുടര്‍ച്ചയായി രണ്ട് തവണ കിരീടം നേടുന്ന രാജ്യവും ഇന്ത്യയാണ്. ന്യൂസിലാൻഡിനെതിരെ നടന്ന പോരാട്ടം ഇന്ത്യയുടെ നാലാമത്തെ ടി20 ലോകകപ്പ് ഫൈനലാണ്. ഇതുവരെ രണ്ട് തവണയാണ് ഇന്ത്യ ട്വന്റി 20ലോകകപ്പ് നേടിയിട്ടുള്ളത്. 2007ല്‍ ദക്ഷിണാഫ്രിക്കയിലെ ആദ്യ കിരീടവിജയം മുതൽ 2024 ലെ വിജയക്കുതിപ്പോടെ, ക്രിക്കറ്റിലെ ഏറ്റവും ചെറിയ ഫോർമാറ്റിലുള്ള ടീമില്‍ നിന്നും ഏറ്റവും മികച്ച ടീമായി ഇന്ത്യ മാറിയിരുന്നു.
