യാത്രാ മുന്നറിയിപ്പ്; ജിദ്ദ വഴിയുള്ള വിമാന യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടും മുന്‍പ് വിമാനക്കമ്പനികളുമായി ബന്ധപ്പെടണം

ജിദ്ദ: അറബ് വ്യോമ മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍,ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം (കെഎഐഎ) വഴി യാത്രക്കായി ടിക്കറ്റ് ബുക്കിംഗ് ചെയ്ത യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് അവരുടെ വിമാനങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ സ്ഥിരീകരിക്കുന്നതിന് വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെടണമെന്ന് വിമാനത്താവള അതോറിറ്റി വ്യക്തമാക്കി

വ്യോമയാന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും നിരവധി മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളിലെ വിമാന സര്‍വീസുകളില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്ത സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടയിലാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്

കൃത്യമായ വിവരങ്ങള്‍ക്കും സഹായത്തിനുമായി യാത്രക്കാര്‍ അവരുടെ വിമാനക്കമ്പനിയുടെയും കെഎഐഎയുടെയും ഔദ്യോഗിക ആശയവിനിമയ മാര്‍ഗങ്ങളെ ആശ്രയിക്കണമെന്നും അറിയിപ്പിലുണ്ട്