പശ്ചിമേഷ്യൻ സംഘർഷം: ഇന്നും തിരുവനന്തപുരത്തു നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി

തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി. ശനിയാഴ്ച തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തേണ്ട ഒൻപത് സർവീസുകളും പുറപ്പെടേണ്ട 12 സർവീസുകളുമാണ് റദ്ദാക്കിയത്.

തിരുവനന്തപുരത്ത് നിന്ന് ദുബായ്, ഷാർജ, അബുദാബി, മസ്കറ്റ് എന്നിവിടങ്ങളിലേക്ക് സർവീസുകൾ പ്രവർത്തിക്കുന്നുണ്ട്. ചില വിമാന സർവീസുകൾ അബുദാബി, മസ്കറ്റ് എന്നിവിടങ്ങളിലേക്ക് ഭാഗികമായി സർവീസുകൾ പുനരാരംഭിക്കാൻ ശ്രമം നടത്തുന്നുണ്ട്.