ആസമിൽ സുഖോയ് വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു

ഗുവാഹട്ടി: അസമിൽ വ്യോമസേനയുടെ സുഖോയ്-30 യുദ്ധവിമാനം തകർന്നുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് ജീവൻ നഷ്ടപ്പെട്ടു. സ്ക്വാഡ്രൻ ലീഡർ അനുജ്, ഫ്ലൈറ്റ് ലെഫ്റ്റനന്റ് പൂർവേഷ് ദുരക്കർ എന്നിവരാണ് അപകടത്തിൽ മരിച്ചതെന്ന് വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചു.

പരിശീലന പറക്കലിനായി അസമിലെ ജോർഹട്ട് വ്യോമസേനാ താവളത്തിൽനിന്ന് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പൈലറ്റുമാരുടെ മരണവിവരം സ്ഥിരീകരിച്ചുകൊണ്ട് വ്യോമസേന വാർത്താക്കുറിപ്പ് ഇറക്കിയത്.