“ഹിസ്ബുള്ള തലവന്‍ നയീം ഖാസിമിനെ ഉന്മൂലനം ചെയ്യും”; പ്രഖ്യാപനവുമായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി

ന്യൂഡല്‍ഹി: ഹിസ്ബുള്ള തലവന്‍ നയീം ഖാസിമിനെ ഇല്ലാതാക്കുമെന്ന് ഇസ്രയേല്‍. തങ്ങളുടെ ലക്ഷ്യങ്ങളുടെ പട്ടികയില്‍ ഉള്ള വ്യക്തിയാണ് നയീം ഖാസിം എന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സിന്റെ മുന്നറിയിപ്പ്.

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ കൊലപാതകത്തില്‍ പ്രതികാരമായി ഹിസ്ബുള്ള ഇസ്രയേലിനു നേരെയുള്ള ആക്രമണം കടുപ്പിച്ചിരുന്നു. ഇതിനു മറുപടിയായി ഹിസ്ബുള്ള തലവനെ ഇല്ലാതാക്കുമെന്നാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്.

വടക്കന്‍ ഇസ്രയേലിലെ ഹൈഫയ്ക്ക് സമീപമുള്ള സൈനിക താവളത്തില്‍ ഹിസ്ബുള്ള റോക്കറ്റ്-ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെ ഇസ്രയേല്‍ ലബനനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 31 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്.

….