- അമേരിക്കൻ യുദ്ധ വിമാനം തകർന്നു വീണു
- യു എ ഇ യിലെ ആമസോൺ ക്ലൗഡ് സെന്ററിന് നേരെയും ആക്രമമണം
- വിവിധ ഗൾഫ് നഗരങ്ങളിൽ സ്ഫോടന ശബ്ദങ്ങളെന്ന് വർത്താ ഏജൻസികൾ
ഇറാന്‍-ഇസ്റാഈൽ -യുഎസ് സംഘര്‍ഷം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ പശ്ചിമേഷ്യയില്‍ കടുത്ത സംഘര്‍ഷാവസ്ഥ തുടരുന്നു. ആക്രമണം ശക്തമായി തുടര്‍ന്ന് രാജ്യങ്ങള്‍ മുന്നോട്ട് പോകുന്നതോടെ ആശങ്കയും വർദ്ധിക്കുന്നു. ഇറാനും ഇസ്റാഈലും ആക്രമണം ശക്തമായി തുടരുകയാണ്. ഹിസ്ബുള്ളയും ഇറങ്ങിയതോടെ സംഘർഷം കൂടുതൽ രൂക്ഷമായി. ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സെെനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ഇറാന്‍ ആക്രമണം ശക്തമായി തുടരുന്നുണ്ട്.
തിങ്കളാഴ്ച ഇതിനകം തന്നെ വിവിധ ഗൾഫ് രാജ്യങ്ങളിൽ ആക്രമണം നടന്നതയാണ് റിപ്പോർട്ടുകൾ. യു എ ഇ യിലെ വിവിധ നഗരികൾ, ബഹ്‌റൈൻ, ഖത്തർ, കുവൈത് എന്നിവ ലക്ഷ്യമാക്കി മിസൈലുകളും ഡ്രോണുകളും എത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
കുവൈറ്റിൽ അമേരിക്കയുടെ ഫൈറ്റർ ജെറ്റ് വിമാനം തകർന്നു വീണു. തങ്ങളുടെ ആക്രമണത്തിൽ തകർന്നത് ആണെന്നാണ് ഇറാൻ അവകാശപ്പടുന്നത്. പൈലറ്റ് എമർജൻസി പാരച്യുട്ട് വഴി രക്ഷപ്പെട്ടു. അതേസമയം, അമേരിക്കൻ ഭാഗത്ത് നിന്നോ കുവൈത് ഭാഗത്ത് നിന്നോ ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. യു എ ഇ യിലെ ആമസോൺ ക്ലൗഡ് സെന്ററിന് നേരെയും ആക്രമണം ഉണ്ടായി.
അതിര്‍ത്തി കടന്നുള്ള നീക്കങ്ങള്‍ക്ക് മറുപടി പറയേണ്ടി വരുമെന്ന് ജിസിസി രാജ്യങ്ങള്‍ ഇറാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇസ്റാഈലില്‍ ഇറാന്‍ ഇന്നലെ നടത്തിയ ആക്രമണത്തില്‍ പത്തിലേറെ മരണം നടന്നു. ബെയ്റ്റ് ഷെമേഷിലായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു.
ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ കൊലപാതകത്തില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇറാന്‍. ഖമനയിയുടെ തന്നെ പാത പിന്തുടരുമെന്ന് വ്യക്തമാക്കി ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാനും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും രംഗത്തെത്തി. ഇസ്‌ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്റെ സായുധസേന ആക്രമണം ശക്തമാക്കുമെന്ന് മസൂദ് പെഷസ്‌കിയാന്‍ പറഞ്ഞു. ശത്രുവിന്റെ സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കും. ഖമനയിയുടെ രക്തം വെറുതെയാകില്ലെന്നും പകരം വീട്ടുമെന്നും മസൂദ് പെഷസ്‌കിയാന്‍ പറഞ്ഞു.
അതിനിടെ അമേരിക്കയുടെ പടക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ആക്രമിച്ചെന്ന വാദവുമായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് രംഗത്തെത്തി. എന്നാല്‍ അമേരിക്ക ഇത് തള്ളി. ഇറാന്റെ മിസൈലുകള്‍ക്ക് പടക്കപ്പലിന്റെ അടുത്ത് പോലും എത്താന്‍ കഴിഞ്ഞില്ലെന്ന് അമേരിക്ക പറഞ്ഞു. അതേസമയം, ഇറാനെതിരായ ആക്രമണത്തിനിടെ മൂന്ന് സെെനികര്‍ കൊല്ലപ്പെട്ടതായി യുഎസ് സ്ഥിരീകരിച്ചിട്ടുണ്ട്.
