തെഹ്‌റാൻ: ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ട വാർത്ത വായിക്കുന്നതിനിടെ കരച്ചിലടക്കാനാകാതെ ഇറാനിയൻ സ്റ്റേറ്റ് ടിവിയായ പ്രസ് ടിവിയുടെ അവതാരക മറിയം അസർചെഹ്ർ. ‘ഒരു തിരിച്ചടി വരുന്നുണ്ട്. അവർ ചെയ്തതിന്റെ ഫലം അവർ കാണും’-വിറയ്ക്കുന്ന ശബ്ദത്തോടെ മറിയം വായിച്ചു. ഇതിന്റെ വീഡിയോ വളരെ പെട്ടെന്നുതന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വൈറലായി
ഖാംനഇയിയുടെ നേതൃത്വത്തേയും പ്രത്യയശാസ്ത്രപരമായ നിലപാടിനേയും അവതാരക പ്രശംസിച്ചു. ‘അദ്ദേഹം പലസ്തീനിലെ കുട്ടികൾക്ക് വേണ്ടി നിന്നു. അദ്ദേഹം ലെബനനിലെ കുട്ടികൾക്ക് വേണ്ടി നിന്നു. ഇന്ന് അദ്ദേഹത്തെ ഓർത്ത് ദുഃഖിക്കുന്നവർ ലോകമെമ്പാടുമുള്ള അനാഥരായിരിക്കും.’-മറിയം പറഞ്ഞു.
വ്യോമാക്രമണത്തിൽ ഖാംനഇ കൊല്ലപ്പെട്ടതായി ഞായറാഴ്ച്ച രാവിലെയാണ് ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചത്. ഖമനേയിയുടെ മകളും മരുമകനും പേരക്കുട്ടിയും കൊല്ലപ്പെട്ടുവെന്നും വാർത്ത ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തിരുന്നു.
ശനിയാഴ്ച രാത്രിതന്നെ ഖമനേയി കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിൽ ഒരാളായ ഖമനേയിയെ വധിച്ചതായും ഇത് ഇറാനിലെ ജനങ്ങൾക്ക് നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള വലിയ അവസരമാണെന്നുമാണ് ട്രംപ് കുറിച്ചത്. വൈറൽ വാർത്താ വീഡിയോ കാണാം 👇
