ഇറാനിൽ ഇസ്റാഈൽ – യുഎസ് സംയുക്ത ആക്രമണം; അടിയന്തരാവസ്ഥ

0
32

ടെൽഅവീവ്: ഇറാനിലേക്ക് ആക്രമണം നടത്തിയെന്ന് ഇസ്രയേൽ. ഇസ്രയേലിന്റെ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ് ആണ് ഇക്കാര്യം അറിയിച്ചത്. പിന്നാലെ ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതേസമയം, ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ സ്ഫോടന ശബ്ദം കേട്ടുവെന്നും വലിയതോതിൽ പുക ഉയർന്നുവെന്നും രാജ്യാന്തര വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്തു. യുഎസിനും ആക്രമണത്തിൽ പങ്കുണ്ട്. 

ഇറാന്റെ ഔദ്യോഗിക ടെലിവിഷനും സ്ഫോടനം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇതേസമയം തന്നെ ഇസ്രയേലിൽ പലയിടത്തും സൈറൺ മുഴങ്ങിയെന്നും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനായി ചെയ്തതാണിതെന്ന് ഇസ്രയേൽ സൈന്യത്തിന്റെ അറിയിപ്പും പുറത്തുവന്നിട്ടുണ്ട്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫിസ് സമുച്ചയത്തിന് സമീപമാണ് ആക്രമണം ഉണ്ടായത്.

പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി സുരക്ഷിത താവളത്തിലേക്കു മാറി. നിലവിൽ ടെഹ്റാനിൽ ഇല്ലെന്നാണ് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറാനും വ്യോമപാത അടച്ചിട്ടുണ്ട്. മെഹ്റാബാദ് വിമാനത്താവളം ലക്ഷ്യമിട്ട് ആക്രമണം നടന്നുവെന്ന സൂചനകളും പുറത്തുവരുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാന്റെ കിഴക്കും പടിഞ്ഞാറും വലിയ സ്ഫോടനശബ്ദം കേട്ടിട്ടുണ്ട്.