‘പ്രമുഖ നടിയുമായി വിവാഹേതര ബന്ധം’; നടൻ വിജയ്‌ക്കെതിരെ വിവാഹമോചന ഹർജി ഫയൽ ചെയ്ത് ഭാര്യ

0
12

നടനും ടിവികെ പാർട്ടി നേതാവുമായ വിജയ്‌യ്ക്ക് വിവാഹമോചനത്തിന് നോട്ടീസയച്ച് ഭാര്യ സംഗീത സോമലിംഗം. 27 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ നോട്ടീസയച്ചിരിക്കുന്നത്. വിജയ്‌യ്ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് വിവാഹമോചന ഹർജിയിൽ ആരോപണം ഉന്നയിച്ചിരിക്കുന്നു.

2021 മുതൽ ഇത് തുടരുന്നതായും ഹർജിയിൽ ആരോപിക്കുന്നു. ബന്ധം പിടിക്കപ്പെട്ടതിന് ശേഷം അത് ഒഴിവാക്കാമെന്ന് വിജയ് ഉറപ്പു നൽകിയിട്ടും യാതൊരു പശ്ചാത്താപവും കൂടാതെ അത് തുടരുകയാണ് ചെയ്തതെന്നും ഹർജിയിൽ പറയുന്നു.

വിജയ്, തന്നെ സാമൂഹിക, പ്രൊഫഷണൽ ജീവിതത്തിൽ നിന്ന് പൂർണമായും ഒഴിവാക്കുകയും പ്രസ്തുത നടിയോടൊപ്പം വിദേശ യാത്രകളിലും പൊതുപരിപാടികളിലും പങ്കെടുക്കുയും ചെയ്തിരുന്നു. നടി ഈ ഫോട്ടോകളെല്ലാം സോഷ്യൽ മീഡിയ വഴി പോസ്റ്റ് ചെയ്യുകയും വിജയ് മൗനാനുവാദം നൽകുകയും ചെയ്തിരുന്നു. ഇതെല്ലാം തനിക്കും കുട്ടികൾക്കും വളരെയധികം നാണക്കേട് ഉണ്ടാക്കിയെന്നും ഹർജിയിൽ വിശദമാക്കുന്നു.

ഇതിന് പുറമേ തനിക്ക് നൽകിയിരുന്ന സൗകര്യങ്ങളെല്ലാം പിൻവലിച്ചതായും അവരുടെ സ്വതന്ത്ര സഞ്ചാരം നിയന്ത്രിക്കുന്നത് ഉൾപ്പെടെയുള്ള സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും സംഗീത ഹർജിയിൽ ആരോപിക്കുന്നു.

വിജയ്‌യുടെ ബന്ധവും തുടർന്നുണ്ടായ സോഷ്യൽ മീഡിയ വിവാദങ്ങളും തൻ്റെ മാനസിക ആരോഗ്യത്തെ തകർത്തതായും ഹർജിയിൽ ആരോപണമുണ്ട്.നിലവിൽ ഇവരുടെ ബന്ധം നിലനിൽക്കുന്നില്ലെന്നും അത് പേപ്പറിൽ മാത്രമാണ് നിലനിൽക്കുന്നതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. 1999ൽ വിവാഹിതരായ വിജയ്- സംഗീത ദമ്പതികൾക്ക് ജേസൺ സഞ്ജയ്, ദിവ്യ സാക്ഷ എന്നീ രണ്ടു മക്കളുണ്ട്. നിലവിൽ വിജയ്‌യോ സംഗീതയോ വാർത്തകളോട് പ്രതികരിച്ചിട്ടില്ല.