നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയിൽ അപ്പീലുമായി സർക്കാർ

0
12

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ അപ്പീലുമായി സംസ്ഥാന സർക്കാർ. ദിലീപിന് കുറ്റവിമുക്തമാക്കിയത് അടക്കം ചോദ്യംചെയ്താണ് അപ്പീൽ സമർപ്പിച്ചത്. എട്ടാം പ്രതി ദിലീപിനെ വെറുതെവിട്ട വിധി റദ്ദാക്കണമെന്നും, ദിലീപ് ഉള്‍പ്പടെ വെറുതെവിട്ട പ്രതികളെ ശിക്ഷിക്കണമെന്നുമാണ് പ്രോസിക്യൂഷന്‍ സമർപ്പിച്ച ഹർജിയിലെ പ്രധാന ആവശ്യം.

വിധി ക്രിമിനല്‍ നടപടികളുടേയും സ്വാഭാവിക നീതിയുടെയും ലംഘനമാണ് എന്നും, പ്രതികള്‍ക്ക് നല്‍കുന്ന ശിക്ഷ സമൂഹത്തിന് യുക്തമായ സന്ദേശമായിരിക്കണം നൽകേണ്ടത് എന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ദിലീപ് ഉള്‍പ്പടെ പ്രതികളെ വിറുതെവിട്ടത് നിയമ വിരുദ്ധമാണ്. പ്രതികളെ വെറുതെവിട്ടത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന ഒന്നണ്. പ്രതികള്‍ക്ക് അന്യായമായ ആനുകൂല്യം നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ഡിസംബർ 8നാണ് നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിനെ അടക്കം നാല് പ്രതികളെ കോടതി വെറുതെ വിട്ടുകൊണ്ട് ഉത്തരവിട്ടത്. ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തുവെന്നതിലൂടെ കുപ്രസിദ്ധി നേടിയ കേസിൽ നടൻ ദിലീപ് അടക്കം പത്ത് പേരെയാണ് കേസിൽ പ്രതി ചേർത്തത്. സുനിൽ എൻ.എസ്. എന്ന പൾസർ സുനി, മാർട്ടിൻ ആൻ്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, സലിം എച്ച് എന്ന വടിവാൾ സലിം, പ്രദീപ്, ചാർലി തോമസ്, പി. ഗോപാലകൃഷ്ണൻ എന്ന ദിലീപ്, സനിൽ കുമാർ എന്ന് മേസ്തിരി സനിൽ, ശരത് ജി. നായർ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.