ഹൃദയഘാതം; സഊദിയിൽ മലയാളി മരിച്ചു

0
115

ദമ്മാം: കോഴിക്കോട് കുറ്റിച്ചിറ സ്വദേശി കുഞ്ഞിത്താൻ മാളിയേക്കൽ മുഹമ്മദ് മുസ്തഫ (63) ജുബൈലിൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹം രണ്ട് ആഴ്ച്ചയായി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു.

ജുബൈലിൽ ട്രേഡിങ് സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന മുസ്തഫ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. പരേതരായ അഹ്‌മദ്‌ കോയ ചെറിയകത്തിന്റെയും (അവികാക്ക) മറിയംബിയുടെയും മകനാണ്. കോഴിക്കോട് സ്വദേശിനി പൂവായിന്റകത്ത് റഹീനയാണ് ഭാര്യ. മകൻ: മിഷാൽ (ദമ്മാമിൽ ലോജിസ്റ്റിക് മേഖലയിൽ ജോലി ചെയ്യുന്നു), മകൾ: നാജിയ (ഇപ്പോൾ നാട്ടിൽ ആണ്). സഹോദരങ്ങൾ: കെ.എം.അബ്ദുൽ ജബ്ബാർ, മുജീബ്, ഇമ്പിച്ചാമിനബി, സുബൈദ, നഫീസ, സഹീറ.