ന്യൂഡൽഹി: ഭാര്യയേയും 3 പെൺകുട്ടികളേയും കഴുത്തറുത്ത് കൊന്ന് യുവാവ്. പ്രേംചന്ദ് പാർക്കിലാണ് സംഭവം. മുൻചുൻ കെവാട്ടാണ് 2 മാസം ഗർഭിണിയായ ഭാര്യയേയും പെൺകുട്ടികളേയും കൊലപ്പെടുത്തിയത്. മകനോടുള്ള അമിതമായ ഇഷ്ടമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം.
27 വയസ്സുള്ള അനിതയേയും മൂന്ന്, നാല്, അഞ്ച് വയസ്സ് പ്രായമുള്ള പെൺമക്കളെയും രക്തത്തിൽ കുളിച്ച് കിടക്കുന്ന അവസ്ഥയിൽ അയൽവാസികളാണ് ആദ്യം കണ്ടെത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് നാലുപേരുടേയും കഴുത്തറുത്തതെന്നും. മുറിവുകൾ വളരെ ആഴത്തിലുള്ളതായിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കൊലപാതകത്തിന്റെ കാരണം എന്താണെന്നറിയാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. മകനോടുള്ള ഇഷ്ടക്കൂടുതലാണോ കൊലപാതകത്തിന് കാരണമെന്നും സംശയമുണ്ട്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജിതമാണെന്നും പൊലീസ് പറഞ്ഞു.
