പ്രവാസികൾക്ക് ആശ്വാസമായി കിഴക്കൻ സഊദിയിലും തത്കാൽ പാസ്സ്പോർട്ട് സേവനം

0
7

ദമാം: പ്രവാസികൾക്ക് ആശ്വാസമായി കിഴക്കൻ സഊദിയിലും തത്കാൽ പാസ്സ്പോർട്ട് സേവനം ആരംഭിച്ചു. എംബസിക്ക് കീഴിൽ VFS സേവന കേന്ദ്രം വഴിയാണ് ഉടനടി പാസ്സ്പോർട്ട് സേവനം ലഭ്യമാകുന്നത്. ഇത് വരെ റിയാദിൽ മാത്രമായിരുന്നു ഈ സേവനം ഉണ്ടായിരുന്നത്. ഇത് അത്യാവശ്യക്കാരായ കിഴക്കൻ പ്രവാസികൾക്ക് ഏറെ പ്രയാസമായിരുന്നു. ഈ മാസം 23 മുതൽ സേവനം തുടങ്ങുമെന്ന് vfs ഗ്ലോബൽ അറിയിച്ചിരുന്നു. 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പുതിയ പാസ്സ്പോർട്ട് എടുക്കുവാനോ നിലവിലെ പാസ്പോർട്ട് പുതുക്കുവാനോ അപേക്ഷ നൽകി കാത്തിരിക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. എന്നാൽ, അത്യാവശ്യഘട്ടങ്ങളിൽ ഇങ്ങനെ കാത്തിരിക്കാതെ പാസ്സ്പോർട്ട് ഉടനടി ലഭിക്കുന്ന സേവനമാണ് തത്കാൽ പാസ്പോർട്ട്‌.

പ്രത്യേക അപേക്ഷയുമായി ആവശ്യമായ മുഴുവൻ ഡോക്യുമെന്റ്കളുമായി നേരിട്ട് പോയാൽ അപേക്ഷ പരിശോധിച്ച് ഉടൻ തന്നെ പാസ്പോർട്ട് കൈവശപ്പെടുത്താനാകും. ഇതിനായി ഇരട്ടി ഫീസ് നൽകണമെന്ന് മാത്രം. അപേക്ഷകന് തത്കാൽ സേവനത്തിന് അർഹതയുണ്ടെങ്കിൽ, മുതിർന്നവർക്ക് 276/ റിയാലും 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് 184/- റിയാലും എന്ന സാധാരണ ഫീസിന് പുറമെ തത്കാൽ സ്കീം പ്രകാരം 552 റിയാൽ അധിക ഫീസ് നൽകേണ്ടി വരുമെന്ന് എംബസിയുടെ പാസ്സ്പോർട്ട് സർവ്വീസ് നിബന്ധനകളിൽ വ്യക്തമാക്കിയിട്ടുണ്ട്.

ദമാമിലെ ഞങ്ങളുടെ ഇന്ത്യ വിസ, പാസ്‌പോർട്ട് അപേക്ഷാ കേന്ദ്രം 2026 ഫെബ്രുവരി 23 മുതൽ തത്കാൽ സ്കീം പ്രകാരം പാസ്‌പോർട്ട് പുതുക്കൽ/പുനർ-ഇഷ്യൂ ചെയ്യുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ചുതുടങ്ങുമെന്ന് തത്കാൽ സ്കീമിന് കീഴിലുള്ള പാസ്‌പോർട്ട് അപേക്ഷകളെക്കുറിച്ചുള്ള VFS ഗ്ലോബൽ അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.

അപേക്ഷകന് തത്കാൽ സേവനം ലഭിക്കാൻ അർഹതയുണ്ടെങ്കിൽ മാത്രമേ ഈ സേവനം ലഭ്യമാകൂവെന്നും റിയാദിലെയും ദമാമിലെയും വിഎഫ്എസ് സെന്ററുകളിൽ മാത്രമേ ഈ സേവനം ലഭ്യമാകൂവെന്നും VFS അറിയിച്ചു. അപേക്ഷകന് മുൻകൂർ അപ്പോയിന്റ്മെന്റ് ഇല്ലാതെ തന്നെ ഞായർ മുതൽ വ്യാഴം വരെയുള്ള ഏതെങ്കിലും ഒരു പ്രവൃത്തി ദിവസങ്ങളിൽ നേരിട്ട് ഹാജരാകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ഇമെയിൽ വഴി ബന്ധപ്പെടുക:

റിയാദ് അധികാരപരിധി: info.inriyadh@vfshelpline.com, വെബ്സൈറ്റ് സന്ദർശിക്കുക: https://services.vfsglobal.com/sau/en/ind

ഫീസുമായി ബന്ധപ്പെട്ട റിയാദ് ഇന്ത്യൻ എംബസി ലിങ്ക്: https://www.eoiriyadh.gov.in/page/passport-fee/

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക