മരുഭൂമിയിലെ പ്രവാസി സഹോദരങ്ങൾക്ക് കൈത്താങ്ങുമായി ജുബൈൽ മലയാളി സമാജം

0
29

ജുബൈൽ: സഊദി അറേബ്യയുടെ മഹത്തായ സ്ഥാപക ദിനത്തോടനുബന്ധിച്ച്, ജുബൈൽ മലയാളി സമാജം മരുഭൂമിയിലെ പ്രവാസി സഹോദരങ്ങൾക്കായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. ഐക്യത്തിന്റെയും മാനവികതയുടെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന ഈ പ്രത്യേക ദിനത്തിൽ തന്നെ ഈ കാരുണ്യയാത്ര ആരംഭിക്കുന്നത് അഭിമാനകരമാണെന്ന് പ്രവർത്തകർ പറഞ്ഞു.

സമാജം പ്രസിഡന്റ് തോമസ് മാത്യു മാമുടാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ ഹൃദയം നിറഞ്ഞ സ്വാഗതം അർപ്പിച്ചു. ഹെൽപ്പ് ഡെസ്ക് കോൺവീനർ ബിബി രാജേഷിന് ലേഡീസ് വിംഗ് പ്രസിഡന്റ് ആശ ബൈജുവും ജനറൽ സെക്രട്ടറി നീതു രാജേഷും റമദാൻ കിറ്റ് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.

മുബാറക് ഷാജഹാൻ, ഹാരിസ്, ബെൻസൺ എന്നിവർ ആശംസകൾ അറിയിച്ചു. അഡ്വൈസർ അഡ്വ. ജോസഫ് മാത്യു മാമുടാൻ യാത്രാ ക്യാപ്റ്റനായി പ്രഖ്യാപിച്ചു. ട്രഷറർ സന്തോഷ് നന്ദി രേഖപ്പെടുത്തി,

ജുബൈലിൽ ആഹാരസാധനങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികൾ ഉണ്ടെങ്കിൽ, ദയവായി ഞങ്ങളെ ബന്ധപ്പെടണമെന്നും സഹായിക്കാൻ ഞങ്ങൾ സന്നദ്ധരാണെന്നും ജുബൈൽ മലയാളി സമാജം അറിയിച്ചു.

ചാരിറ്റി കൺവീനർമാർ:
രാജേഷ് കായംകുളം
ബൈജു അഞ്ചൽ
തോമസ് മാത്യു മാമുടാൻ
ഷഫീഖ് താനൂർ എന്നിവരുടെ വരുടെ നേതൃത്വത്തിൽ റമദാൻ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുന്നു.