സംസ്ഥാനത്തെ ബിജെപി ഐടി സെല്ലില്‍ തമ്മിലടി; പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങള്‍

0
53

കോഴിക്കോട്: സംസ്ഥാനത്തെ ബിജെപി ഐടി സെല്ലില്‍ തമ്മിലടി. ഐടി സെല്ലുകളുടെ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായി. മാധ്യമമേഖലയുമായി ബന്ധമില്ലാത്തവരാണ് ഐടി സെല്ലിലുള്ളത്. ദേശീയ ഏജന്‍സിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാത്രമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നുമാണ് വിവരം.

ഗ്രൂപ്പ് താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാകമ്മറ്റികള്‍ രൂപീകരിച്ചത്. ഇവര്‍ക്ക് താഴേതട്ടില്‍ പരിശീലനം പോലും നല്‍കിയിട്ടില്ല. ഇതോടെയാണ് ഐടി സെല്ലിന്റെ പ്രവര്‍ത്തനം നിലച്ചത്.

രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷമാണ് ഐടി സെല്ലില്‍ സമ്പൂര്‍ണ മാറ്റം കൊണ്ടു വരുന്നത്. താഴെ തട്ടില്‍ മുതല്‍ പുതിയ ടീം വേണമെന്നായിരുന്നു നിര്‍ദേശം. ഇതനുസരിച്ച് മീഡിയ കണ്‍വീനറായി സന്ദീപിനെയും ഐടി സെല്‍ കണ്‍വീനറായി അഭിജിത് നായരെയും ചുമതലയേല്‍പ്പിച്ചിരുന്നു.
അഭിജിത് നായര്‍ കേന്ദ്ര ഏജന്‍സികളിലടക്കം ഐടി സെല്ലുമായി ബന്ധപ്പെട്ട് പരിശീലനം നേടിയ ആളാണ്. ഇതിനാല്‍ തന്നെ ബിജെപി ഐടി വിഭാഗം മുന്നോട്ട് കൊണ്ടു പോകാനാകുമെന്നായിരുന്നു പ്രതീക്ഷ.