സൗദി മലയാളി സമാജം ദമാം ചാപ്റ്റർ ഇഫ്താർ സംഗമം ശ്രദ്ധേയമായി

0
51

സൗദി മലയാളി സമാജം ദമാം ചാപ്റ്റർ ഇഫ്താർ സംഗമം ശ്രദ്ധേയമായി

ദമാം: റമദാൻ മാസത്തിന്റെ പരിശുദ്ധിയോടൊപ്പം സ്നേഹവും പുണ്യവും നിറച്ച് സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ ഇഫ്താർ സംഗമം ഒരുക്കി. ദമാം റോസ് ഗാർഡൻ റെസ്റ്റോറന്റിൽ സംഘടിപ്പിച്ച സമാഗമത്തിൽ നിരവധി പേർ പങ്കെടുത്തു. റമദാൻ മാസത്തിന്റെ മഹത്വവും, സഹനത്തിന്റെയും കാരുണ്യത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും സന്ദേശവും ഓർമ്മിപ്പിച്ച സംഗമം ആത്മീയ സമൃദ്ധിയുടെയും സാമൂഹിക സഹവർത്തിത്വത്തിന്റെയും നന്മ വിളിച്ചോതുന്നതായി മാറി.

സമൂഹത്തിൽ സ്നേഹവും സാഹോദര്യവും വളർത്തുന്നതിൽ ഇത്തരം സംഗമങ്ങളുടെ പ്രാധാന്യം ചെറുതല്ലെന്ന് സമാജം അധ്യക്ഷൻ സാജിദ് ആറാട്ടുപുഴ പ്രസംഗത്തിൽ സൂചിപ്പിച്ചു. ലോക മാതൃ ഭാഷാ ദിനമായ ഫെബ്രുവരി 21നോടനുബന്ധിച്ച് തന്നെ, പ്രവിശ്യയിലെ മലയാളിസമൂഹത്തെ ഒരുമിച്ചു ചേർത്ത് ഇത്തരത്തിലൊരു ഇഫ്താർ സ്നേഹവിരുന്ന് സംഘടിപ്പിക്കാനായതിൽ സമാജം ദേശീയാധ്യക്ഷൻ മാലിക് മഖ്ബൂൽ സന്തോഷം പങ്കിട്ടു.

കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ പി.എ.എം ഹാരിസ്, കെ.എം ബഷീർ, പ്രദീപ് പൂത്തട്ട, സി അബ്ദുൽ ഹമീദ്, ഇ.കെ സലിം, രഞ്ജിത്ത് വടകര, നൗഫൽ പാലക്കോടത്ത്, അബ്ദുൽ ഖാദർ വാണിയമ്പലം, ഷാജി മതിലകം, മുരളി ഊട്ടുകളം, ഡോ. ടെസ്സി റോണി, സോഫിയാ ഷാജഹാൻ, റഹ്‌മാൻ കാരയാട്, അബ്ദുൽ മജീദ്കൊടുവള്ളി, പി.ടി അലവി, സൈനു കുമളി, നൗഷാദ് ഇരിക്കൂർ, സുബൈർ ഉദിനൂർ, പി.വി സലീം, പ്രവീൺ വല്ലത്ത്, ബിജു പൂതക്കുളം, മഞ്ജു മണിക്കുട്ടൻ, അഷ്‌റഫ്‌ നൈതല്ലൂർ, ഡോ. അജി വർഗീസ്, ഷബ്‌ന നജീബ്, അഷ്‌റഫ്‌ ആലുവ, നജീം ബഷീർ, തുടങ്ങിയവർ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.

സമാജം ഭാരവാഹികളായ ജേക്കബ് ഉതുപ്പ്, ആസിഫ് താനൂർ, മുരളീധരൻ, ഫബിനാ നജ്മുസ്‍മാൻ, ലീനാ ഉണ്ണികൃഷ്ണൻ, ഹുസൈൻ ചമ്പോളിൽ, നജ്മുസമാൻ, മുഷാൽ തഞ്ചേരി, റഹൂഫ് ചാവക്കാട്, നസീർ പുന്നപ്ര, വിനോദ് കുഞ്ഞ്, ഷാജു അഞ്ചേരി, ഹമീദ് കണിച്ചാട്ടിൽ, സഹീർ മജ്ദാൽ, ഉണ്ണികൃഷ്ണൻ, ഹുസ്നാ ആസിഫ്, നിഖിൽ, സരളാ ജേക്കബ് എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ സമാജം ജനറൽ സെക്രട്ടറി ഡോ. സിന്ധു ബിനു സ്വാഗതവും ഓർഗ. സെക്രട്ടറി ഷനീബ് അബൂബക്കർ നന്ദിയും പറഞ്ഞു.