സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; ക്ഷാമബത്ത 10 ശതമാനം വർധിപ്പിച്ച് ഉത്തരവിറക്കി

0
65

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത 10 ശതമാനം കൂടി വർധിപ്പിച്ച് ഉത്തരവിറക്കി ധനവകുപ്പ്. ഇതോടെ ആകെ ക്ഷാമബത്ത 35 ശതമാനമായി. വർധിപ്പിച്ച ഡിഎ മാർച്ചിലെ ശമ്പളത്തോടൊപ്പം നൽകും. കുടിശിക ഈ സാമ്പത്തിക വര്‍ഷം തീര്‍ക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ മാസം മൂന്ന് ശതമാനം വർധിപ്പിച്ചിരുന്നു. ഇതോടെ ആകെ 13 % ആയിരുന്നു കുടിശിക. ഇത് പൂർണമായി കൊടുത്തു തീർക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. വർധിപ്പിച്ച 10 % ഡിഎ മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കും. അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.