പോക്സോ കേസിൽ യുവാവ് പിടിയിൽ

0
76

പന്തീരങ്കാവ്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പന്തീരങ്കാവ് പൊലീസ് പിടികൂടി. കക്കോടി ചാലിത്താഴം സ്വദേശി മേലെ പുറത്ത് പറമ്പത്ത് വീട്ടിൽ അഗിനേഷ് (27) ആണ് പിടിയിലായത്. പുത്തൂർമഠം താമസിക്കുന്ന 17 വയസുള്ള പെൺക്കുട്ടിയോട് പ്രതി ഗുരുതരമായ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.

തുടർന്ന് പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിനിടെ മെഡിക്കൽ കോളേജ് പരിസരത്ത് വെച്ച് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നിർദ്ദേശ പ്രകാരം സബ്ബ് ഇൻസ്പെക്ടർമാരായ നിതിൻ, വിനോദ് സിവിൽ പോലീസ് ഓഫീസർമാരായ മനാഫ്, നീതു എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

…..