നിയമസഭ തിരഞ്ഞെടുപ്പ്; 40 സ്ഥാനാർഥികളുടെ പട്ടിക തയ്യാറാക്കി കോൺ​ഗ്രസ് സ്ക്രീനിങ് കമ്മിറ്റി

0
74

നിയമസഭ തിരഞ്ഞെടുപ്പിൽ 40 സ്ഥാനാർഥികളുടെ പട്ടിക തയ്യാറാക്കി സ്ക്രീനിങ് കമ്മിറ്റി. സിറ്റിങ്, സംവരണ മണ്ഡലങ്ങൾ, ഒറ്റ പേരിലേക്കെത്തിയ മണ്ഡലങ്ങൾ എന്നിവിടങ്ങളിലെ സ്ഥാനാർഥികൾ ആദ്യ പട്ടികയിൽ ഉണ്ടാകും. സംവരണ സീറ്റുകളിൽ ധാരണയിലെത്താൻ കൊടിക്കുന്നിൽ സുരേഷ് എംപിയുമായി സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും.

സ്ഥാനാർഥി പ്രഖ്യാപനം വി.ഡി സതീശൻ്റെ യാത്രക്ക് ശേഷം മതിയെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. ഈ മാസം 22ന് ചേരുന്ന യോ​ഗത്തിന് ശേഷമാകും ആദ്യഘട്ട പട്ടികയുണ്ടാവുക. തയാറാക്കിയ ആദ്യഘട്ട സ്ഥാനാർഥി പട്ടിക കേരളത്തിൽ നിന്ന് ഡൽഹിയിലെത്തുന്ന നേതാക്കൾ ഹൈക്കമാൻഡിന് കൈമാറും. ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കി ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനാണ് കോൺ​ഗ്രസിന്റെ തീരുമാനം.

അടുത്ത ആഴ്ച കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചേക്കും. സിറ്റിംഗ് എംഎസ്‍എമാർ മത്സരിക്കും. പാലക്കാടും തൃപ്പൂണിത്തുറയിലും മാത്രമാണ് സിറ്റിംഗ് MLA മാർ മാറ്റമുണ്ടാവുക. തിരുവനന്തപുരം വട്ടിയൂർക്കാവിൽ കെ മുരളീധരൻ മത്സരത്തിന് ഇറങ്ങും. കോഴിക്കോട് കൊയിലാണ്ടിയിൽ മുല്ലപ്പള്ളി രാമചന്ദ്രനെ പരിഗണിക്കുന്നെന്നാണ് സൂചന.

അതെസമയം മലമ്പുഴ നിയമസഭാ മണ്ഡലത്തിൽ വിഎസ് അച്യുതാനന്ദന്റെ മുൻ പി എ എ സുരേഷിനെ ഇറക്കാനുള്ള കോൺഗ്രസ് നീക്കത്തിന് തടയിടാൻ സിപിഐഎമ്മും തന്ത്രം മെനയുകയാണ്. മത്സര സാധ്യത തള്ളാതെ വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാർ രംഗത്തെത്തി.