35കാരിയുടെ മരണം: യൂത്ത് കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

0
20

പത്തനംതിട്ട: ഭർതൃവീട്ടിൽ 35 കാരി ജീവനൊടുക്കിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയെ ആണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കൊല്ലം പോരുവഴി സ്വദേശിയായ ഇയാളെ ഏനാത്ത് പൊലീസ് ആണ് കസ്റ്റഡിയിൽ എടുത്തത്.

ഈ മാസം 14 നായിരുന്നു യുവതിയെ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പിന്നീട് ബന്ധുക്കൾക്ക് ലഭിച്ച കുറിപ്പിൽ ജീവനൊടുക്കാൻ കാരണം സുഹൈൽ ആണെന്ന് യുവതി എഴുതിയിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളാണ് എന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.