റിയാദ്: സുപ്രിം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സഊദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ റമദാൻ മാസപ്പിറവി ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഹോത്താസുദൈര്‍, തുമൈര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മാസപ്പിറവി നിരീക്ഷണ സമിതികള്‍ ടെലിസ്‌കോപ്പ് അടക്കമുള്ള ഉപകരണങ്ങളുമായി സജ്ജരായിരിക്കുന്നത്.
ഇത്തവണ ഏറ്റവും നൂതനമായ ആധുനിക ക്യാമറകൾ ആണ് നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. അനുയോജ്യ സ്ഥലങ്ങള്‍ നേരത്തെ തയ്യാറാക്കിയിരുന്നു. മാസപ്പിറവി ദൃശ്യമായാല്‍ അവര്‍ പ്രത്യേക സുപ്രിംകോടതി സമിതിക്ക് മുമ്പാകെ ഹാജറാവും. തുടര്‍ന്നാണ് സുപ്രിംകോടതി മാസപ്പിറവി സംബന്ധിച്ച് പ്രഖ്യാപനം നടത്തുക.
ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമായാൽ നാളെ ബുധനാഴ്ച ദുൽഹജ് ഒന്നായി കണക്കാക്കും.
മാസപ്പിറവി നിരീക്ഷണ ഒരുക്കങ്ങൾ കാണാം 👇
