ഉംറ കഴിഞ്ഞു മടങ്ങവേ പ്രവാസി കുടുംബം അപകടത്തിൽപെട്ടു; കുട്ടികൾ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

0
25

റിയാദ്: ഉംറ കഴിഞ്ഞു മടങ്ങവേ കുടുംബം അപകടത്തിപെട്ട് കുട്ടികൾ ഉൾപ്പെടെ അഞ്ചു പേർ മരണപ്പെട്ടു. ഒരു കുടുംബത്തിലെ നാല് അംഗങ്ങൾ ഉൾപ്പെടെ അഞ്ച് പ്രവാസികളാണ് മരണപ്പെട്ടത്. ഇവരിൽ കുട്ടികളും ഉൾപ്പെടും. സഊദിയിൽ പ്രവാസികളായ ബംഗ്ലാദേശ് കുടുംബമാണ് അബഹക്ക് സമീപം അപകടത്തിൽ പെട്ടത്.

രാംഗഞ്ച് ഉപാസിലയിൽ നിന്നുള്ള സഊദി പ്രവാസിയായ മിസാനൂർ റഹ്മാൻ മിസാൻ (40), ഭാര്യ ഫർജാന അക്തർ സുമി (30), സ്കൂൾ വിദ്യാർത്ഥിനിയായ മകൾ മെഹർ അഫ്രോസ് (13), ഒന്നര വയസ്സുള്ള മകൾ സുഭ അക്തർ എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബത്തിലെ ഡ്രൈവർ എംഡി ജിലാനി ബാബർ (30) ഉം അപകടത്തിൽ മരിച്ചു.

അതേസമയം, മിസാന്റെ മറ്റൊരു മകൾ ഫൈസ അക്തർ (11) ഗുരുതരമായി പരിക്കേറ്റ് ജിദ്ദയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അബഹ പ്രദേശത്ത് പ്രാദേശിക സമയം പുലർച്ചെ 3 മണിയോടെയാണ് അപകടം നടന്നതെന്ന് നഗഞ്ച് പോലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് ഫിറോസ് ഉദ്ദീൻ ചൗധരി പറഞ്ഞു.

വളരെക്കാലമായി സഊദി അറേബ്യയിൽ ഹോട്ടൽ ബിസിനസിൽ ഏർപ്പെട്ടിരുന്നയാളാണ്  മിസാനൂർ റഹ്മാൻ. ഫെബ്രുവരി 3 നാണ്മി സാനൂർ ഭാര്യയും മൂന്ന് പെൺമക്കളുമൊത്ത് ഉംറ നിർവഹിക്കാൻ പോയത്. ഉംറ നിർവഹിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അവർ ദാരുണമായ അപകടത്തിൽപ്പെട്ടത്.