കലിഫോർണിയയിൽ ഇന്ത്യൻ വിദ്യാർഥിയെ കാണാതായി

0
83

കലിഫോർണിയ: ബെർക്ക​ലിയിലെ കലിഫോർണിയ സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർഥിയായ സാകേത് ശ്രീനിവാസയ്യയെ(22) ഈ മാസം ഒൻപത് മുതൽ കാണാതായി.

ബെർക്ക​ലി കുന്നുകളിലെ അൻസ തടാകത്തിന് സമീപമാണ് സാകേതിനെ അവസാനമായി കണ്ടത്. സാകേതിന്റെ കുടുംബവുമായും ബന്ധപ്പെട്ട പ്രാദേശിക അധികാരികളുമായും കോൺസുലേറ്റ് ജനറൽ ബന്ധപ്പെടുന്നുണ്ടെന്ന് സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ എംബസി ശനിയാഴ്ച ട്വീറ്റ് ചെയ്തു.‌‌‌