‘സേവാതീർഥ്’: പ്രധാനമന്ത്രിയുടെ ഓഫീസിന് ഇനി പുതിയ മേൽവിലാസം, അനാച്ഛാദനം ചെയ്തു

0
42

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മേൽവിലാസത്തിന് ഇന്നത്തോടെ മാറ്റം വന്നിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് (പിഎംഒ) സ്ഥിതി ചെയ്യുന്ന പുതിയ സംയോജിത സമുച്ചയമായ സേവതീർത്ഥ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു.

സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രിയുടെ ഓഫീസ് മാറുന്നത്. പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിനും ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ള ആധുനികവും അത്യാധുനികവുമായ ഒരു സൗകര്യത്തിലേക്കുള്ള മാറ്റമാണിതെന്ന് കേന്ദ്ര സർക്കാർ പറയുന്നു.

നിരവധി പ്രധാന മന്ത്രാലയങ്ങളെ ഉൾക്കൊള്ളുന്ന കർതവ്യ ഭവൻ 1, 2 എന്നിവയുടെ ഔദ്യോഗിക ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. പലയിടത്തായി ചിതറിക്കിടക്കുകയായിരുന്നു പ്രധാന സർക്കാർ ഓഫീസുകളും മന്ത്രാലയങ്ങളും ആധുനിക സൗകര്യങ്ങളും ഉള്ള പുതിയ സമുച്ചയത്തിലേക്കെത്തും. ഏകോപനങ്ങളില്ലാത്തത്, പരിപാലന ചെലവുകൾ കൂടുന്നത്, കാലാഹരണപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, മോശം തൊഴിൽ സാഹചര്യങ്ങൾ എന്നിവയിൽനിന്നുള്ള മോചനവും കൂടിയാകും പുതിയ ഓഫീസ് വരുന്നതോടെ ഉണ്ടാകുകയെന്ന് കേന്ദ്ര സർക്കാർ പറയുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ്, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയേറ്റ്, കാബിനറ്റ് സെക്രട്ടറിയേറ്റ് തുടങ്ങിയവ ഇനി സേവാതീർത്ഥിലാണ് സ്ഥിതി ചെയ്യുക. നിയമം, പ്രതിരോധം, ധനകാര്യം, ആരോഗ്യം, കൃഷി, മറ്റ് നിരവധി പ്രധാന മന്ത്രാലയങ്ങൾ എന്നിവ കാർത്തവ്യ ഭവൻ 1, 2 എന്നിവയിൽ ഉൾക്കൊള്ളുന്നു.

രണ്ട് കെട്ടിട സമുച്ചയങ്ങളിലും ഡിജിറ്റലായി സംയോജിപ്പിച്ച ഓഫീസുകളാണുള്ളത്. കൂടാതെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്. പുതിയ ഓഫീസായ സേവാതീർഥിന്റെ പേര് അനാച്ഛാദനം ചെയ്ത പ്രധാനമന്ത്രി വിവിധ മന്ത്രാലയങ്ങൾ പ്രവർത്തിക്കുന്ന രണ്ട് കർത്തവ്യഭവനുകളുടെയടക്കം ഉദ്ഘാടനവും നിർവഹിച്ച ശേഷം സൗത്ത് ബ്ലോക്കിൽ തന്റെ നിലവിലെ ഓഫീസിൽ അവസാന കേന്ദ്ര മന്ത്രിസഭാ യോഗം ചേരും.

……