തിരുവനന്തപുരം: ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും ചെറുപ്പക്കാര്‍ വരട്ടെയെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. ഇക്കാര്യം പാര്‍ട്ടിയോട് പറയുമെന്നും ഇനി പാര്‍ട്ടി മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ തന്റെ വ്യക്തിപരമായ സ്വാതന്ത്ര്യം ഉപയോഗിക്കുമെന്നും പി ജെ കുര്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘പാര്‍ട്ടി തീരുമാനിക്കുന്നവരായിരിക്കും സ്ഥാനാര്‍ത്ഥികള്‍. സ്വയം പ്രഖ്യാപിക്കുന്നവര്‍ സ്ഥാനാര്‍ത്ഥികള്‍ ആയെന്നും വരാം, ആയില്ലെന്നും വരാം. അത് വലിയ കാര്യമൊന്നുമില്ല. അതിപ്പോള്‍ താത്പര്യമുള്ളവര്‍ക്ക് പറയാം. ഞാന്‍ മത്സരിക്കുന്നുവെന്ന് എനിക്ക് വേണമെങ്കില്‍ പറയാം. ചെറുപ്പക്കാര്‍ മത്സരിക്കണമെന്നാണ് എന്റെ അഭിപ്രായം. എനിക്ക് മത്സരിക്കാന്‍ താല്‍പര്യമില്ല. മത്സരിക്കാന്‍ പാര്‍ട്ടി എന്നോട് പറഞ്ഞാല്‍ ഞാന്‍ വ്യക്തിപരമായ സ്വാതന്ത്ര്യം ഉപയോഗിക്കും. അതിനുള്ള അവകാശം എനിക്കുണ്ടല്ലോ’, എന്നും പി ജെ കുര്യന്‍ പറഞ്ഞു.
…
