റീൽസിന് വേണ്ടി ആത്മഹത്യ അഭിനയിക്കുന്നതിനിടെ 27കാരിക്ക് ദാരുണാന്ത്യം; തെളിവായി മകളുടെ വാക്കുകൾ

0
202

ലക്നൗ: റീൽസിന് വേണ്ടി ആത്മഹത്യ ചെയ്യുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ കുരുക്കു മുറുകി 27കാരിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബാബേരുവിലാണ് മോഹിനിയെന്ന യുവതി റീല്‍സ് ചിത്രീകരിക്കാൻ കുരുക്ക് കഴുത്തിലിട്ട് അഭിനയിച്ചത്. എന്നാൽ അബദ്ധത്തിൽ കുരുക്കു മുറുകിയതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.

ഫെബ്രുവരി ആറിന് (വെള്ളിയാഴ്ച) ഉച്ചയോടെയാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്. 5 വയസ്സുള്ള മകളുടെ മൊഴിയിൽനിന്നുമാണ് റീൽസ് ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് മനസ്സിലാക്കിയത്. എന്നാൽ മരണകാരണം അറിയില്ലെന്നാണ് യുവതിയുടെ ഭർത്താവ് ജഗദീഷ് സിങ് നൽകിയ മൊഴി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം മോഹിനി റീല്‍സ് നിർമിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുചെയ്യാറുണ്ടെന്ന് അയൽവാസികൾ പൊലീസിനോടു പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)