മരുഭൂമിയിലൂടെ 15 കിലോമീറ്റർ തനിച്ച് നടന്ന് 8 വയസ്സുകാരൻ; ഒടുവിൽ ആശ്വാസം

0
39

മസ്‌കത്ത്: വടക്കന്‍ ശര്‍ഖിയയിലെ ബിദിയയില്‍ നിന്നും കാണാതായ കുട്ടിയെ സുരക്ഷിതമായി കണ്ടെത്തി. ഒമാന്‍ പൊലീസും സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റിയും നടത്തിയ തീവ്രമായ തിരച്ചിലിനൊടുവിലാണ് കാണാതായ കുട്ടിയെ സുരക്ഷിതമായി കണ്ടെത്തിയത്.

എട്ട് വയസ്സുകാരന്‍ മരുഭൂമിയിലൂടെ തനിയെ നടന്നത് ഏകദേശം 15 കിലോമീറ്ററാണെന്നും എട്ട് മണിക്കൂര്‍ നീണ്ട തീവ്രമായ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയതെന്നും സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി (സിഡിഎഎ) അറിയിച്ചു.
…..