നെടുമ്പാശ്ശേരി: ഹൈഡ്രജന്‍ ബസുകള്‍ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാകാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി. ഇതിനായി കേരള ഹൈഡ്രജന്‍ വാലി ഇന്നൊവേഷന്‍ ക്ലസ്റ്റര്‍ ഫൗണ്ടേഷനും കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 0484 എയ്‌റോ ലോഞ്ചില്‍ നടന്ന ചടങ്ങില്‍, കേരള ഹൈഡ്രജന്‍ വാലി ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് വൈദ്യുതി മന്ത്രിയും അനെര്‍ട്ട് ഭരണസമിതി ചെയര്‍മാനുമായ കെ കൃഷ്ണന്‍കുട്ടിയും സിയാല്‍ ഡയറക്ടറും വ്യവസായ മന്ത്രിയുമായ അഡ്വ. പി രാജീവുമാണ് ധാരണാപത്രം കൈമാറിയത്.
കേരള ഹൈഡ്രജന്‍ വാലി പദ്ധതിയുടെ ഭാഗമായി, ദേശീയ ഗ്രീന്‍ ഹൈഡ്രജന്‍ മിഷന്റെ പിന്തുണയോടെ, കൊച്ചി വിമാനത്താവളത്തില്‍ മൂന്ന് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ഇലക്ട്രിക് ബസുകള്‍ പ്രവര്‍ത്തനത്തില്‍ കൊണ്ടുവരുന്നതാണ് പദ്ധതി.
ബസുകള്‍ വാങ്ങുന്നതിനായി ഓരോ ബസിനും പരമാവധി 2.90 കോടി രൂപ വീതം, മൊത്തം 8.7 കോടി രൂപയുടെ ധനസഹായം ഘട്ടംഘട്ടമായി കേരള എച്ച് വി ഐ സി ഫൗണ്ടേഷന്‍ നല്‍കും. ഒരു വര്‍ഷത്തിനകം ബസുകള്‍ വാങ്ങാനാണ് ലക്ഷ്യമിടുന്നത്. ബസുകളുടെ ഉടമസ്ഥാവകാശം സിയാലിനായിരിക്കും. പ്രവര്‍ത്തനച്ചെലവും മറ്റ് ചെലവുകളും സിയാല്‍ വഹിക്കും. ബസുകളുടെ പ്രവര്‍ത്തന മാതൃകയും റൂട്ടുകളും സിയാല്‍ തീരുമാനിക്കും.
സാങ്കേതിക ഗാഡ്‌ജെറ്റുകൾ
വാർത്താ ആർക്കൈവ് ആക്സസ്
അന്താരാഷ്ട്ര വാർത്താ കവറേജ്
യാത്രാ ഇൻഷുറൻസ്
സിയാലും ബി പി സി എല്ലും ചേര്‍ന്ന് നിര്‍മാണം പൂര്‍ത്തിയാക്കിയ ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങുന്നതോടെ ബസുകള്‍ക്ക് ആവശ്യമായ ഇന്ധന വിതരണം സാധ്യമാകും. ഹൈഡ്രജന്‍ വിതരണവുമായി ബന്ധപ്പെട്ട നിയമപരമായ അനുമതികള്‍ ഇതിനകം ലഭിച്ചതിനാല്‍ പദ്ധതി സമയബന്ധിതമായി നടപ്പാക്കാനാകുമെന്നാണ് വിലയിരുത്തല്‍.
