ജിദ്ദ: കഴിഞ്ഞ നാല് പതിറ്റാണ്ടായി ആഗോള വിപണിയിൽ വിശ്വസ്തത നേടിയ ‘വിജയ്’ മസാലക്കെതിരെ സൗദി അറേബ്യയിൽ നിരന്തരം അപവാദ പ്രചരണം നടത്തിവന്ന ബ്രാൻഡിന്റെ രജിസ്ട്രേഷൻ സൗദി അപ്പീൽ കോടതി റദ്ദാക്കി ഉത്തരവ്. ഒരു വർഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ‘വിജയ്’ ബ്രാൻഡിന് അനുകൂലമായ വിധി.
തിരിച്ചടിയായത് ജീവനക്കാരെയും വ്യാപാരികളെയും കബളിപ്പിച്ച നീക്കം.
വിജയ് മസാലയുടെ പേര് മാറിയെന്ന രീതിയിൽ വിപണിയിൽ വലിയ തോതിലുള്ള വ്യാജ പ്രചരണങ്ങളാണ് ഈ ബ്രാൻഡ് നടത്തിയിരുന്നത്. സ്വന്തം ജീവനക്കാരെയും വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ശ്രമം. എന്നാൽ, ഗുണമേന്മയിൽ ഏറെ മുന്നിൽ നിൽക്കുന്ന വിജയ് മസാലയുടെ തനിമയും 40 വർഷത്തെ പാരമ്പര്യവും അനുകരിക്കാനുള്ള ബ്രാൻഡിന്റെ ശ്രമങ്ങൾ ഉപഭോക്താക്കൾക്കിടയിൽ പരാജയപ്പെടുകയായിരുന്നു.
നിയമനടപടികൾ കർശനമാകുന്നു.
നേരത്തെ സൗദിയിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഈ ബ്രാൻഡിന്റെ രജിസ്ട്രേഷൻ റദ്ദാക്കി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ നൽകിയ അപ്പീൽ തള്ളിക്കൊണ്ട് കീഴ്കോടതി വിധി അപ്പീൽ കോടതി പൂർണ്ണമായും ശരിവെച്ചു. ഇതോടെ ഈ ബ്രാൻഡിന്റെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതും വിതരണം ചെയ്യുന്നതും നിയമവിരുദ്ധമാകും.
പാരമ്പര്യവും ഗുണമേന്മയും വിജയമായി.
വിജയ് മസാലക്കെതിരെ സൗദി വിപണിയിൽ നിരവധി പ്രതിബന്ധങ്ങൾ സൃഷ്ടിക്കാൻ ഇവർ ശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ചില്ല. യഥാർത്ഥ വിജയ് ഉൽപ്പന്നങ്ങളും വ്യാജ ബ്രാൻഡും തമ്മിലുള്ള ഗുണനിലവാരത്തിലെ വ്യത്യാസം ഉപഭോക്താക്കൾ തിരിച്ചറിഞ്ഞതാണ് ഇവർക്ക് വിപണിയിൽ തിരിച്ചടിയായത്.
40 വർഷം മുമ്പ് ദേവസ്സി മൂലൻ അങ്കമാലിയിൽ തൻറെ മക്കളേയും ചേർന്ന് ആരംഭിച്ച മൂലൻസ് ഗ്രൂപ്പിെൻറ പ്രമുഖബ്രാൻറാണ് വിജയ്. സ്വന്തം ഫാക്ടറികളിൽ ഉൽപ്പാദിപ്പിച്ച് നേരിട്ട് വിപണിയിൽ എത്തിക്കുന്നതിലൂടെ മിതമായ വിലയും ഉയർന്ന ഗുണമേന്മയും വിജയ് ഉറപ്പുനൽകുന്നു. ലോകമെമ്പാടുമുള്ള മലയാളികൾ നെഞ്ചിലേറ്റിയ വിജയ് മസാലയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കാനുള്ള നീക്കങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതാണ് പുതിയ കോടതി വിധി.
