ചെന്നൈ: അഡയാറിൽ കൊല്ലപ്പെട്ട ബിഹാർ സ്വദേശിയുടെ ഭാര്യ മുനിത കുമാരിയുടെ മൃതദേഹം 3 ദിവസത്തെ തിരച്ചിലിനൊടുവിൽ പെരുങ്കുടി മാലിന്യസംഭരണ കേന്ദ്രത്തിൽ നിന്ന് കണ്ടെത്തി.
ബിഹാറിൽ നിന്ന് ജോലി തേടി കഴിഞ്ഞ 21ന് ചെന്നൈയിലെത്തിയ ഗൗരവ് കുമാറും ഭാര്യയും മകനുമാണ് കൊല്ലപ്പെട്ടത്. ഗൗരവിന്റെയും 2 വയസ്സുള്ള മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയെങ്കിലും ഭാര്യയുടെ മൃതദേഹം കണ്ടെത്താനാകാത്തതു കേസന്വേഷണത്തെ ബാധിച്ചിരുന്നു.
മൃതദേഹത്തിനു മുകളിൽ 500ലേറെ ലോഡ് മാലിന്യം തള്ളിയിരുന്നതിനാൽ തിരച്ചിൽ ദുഷ്കരമായിരുന്നെന്ന് പൊലീസ് പറഞ്ഞു. പൊലീസും തൊഴിലാളികളും ട്രക്ക് ഡ്രൈവർമാരുമടങ്ങുന്ന 75 അംഗ സംഘമാണു തിരച്ചിലിനു നേതൃത്വം നൽകിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി റോയപ്പേട്ട ഗവ. ആശുപത്രിയിലേക്കു മാറ്റി.
