നടിയെ ആക്രമിച്ച കേസ്: ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൾസർ സുനി ഹൈക്കോടതിയിൽ

0
107

നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി പൾസർ സുനി. ദൃശ്യം ചിത്രീകരിച്ചു എന്ന് പറയപ്പെടുന്ന ഒറിജിനൽ മൊബൈൽ ഫോൺ കണ്ടെടുത്തിട്ടില്ലെന്നും അപ്പീലിൽ. ഫോൺ കണ്ടെത്താതെ അതിൽ ദൃശ്യങ്ങൾ പകർത്തി എന്ന് പറയുന്നത് നിയമപരമായി നിലനിൽക്കില്ലെന്ന് കാണിച്ചാണ് ആവശ്യം.

മെമ്മറി കാർഡ് കണ്ടെടുത്തത് നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ്. കൃത്യത്തിന് ഉപയോഗിച്ചു എന്ന് പറയുന്ന സിം കാർഡ് മറ്റൊരു വ്യക്തിയുടെ പേരിലുള്ളത്. ഇയാളെ പ്രതിയാക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചതിൽ കാലതാമസമുണ്ടായതായും അപ്പീലിൽ ആരോപിക്കുന്നു.

തെളിവുകളിൽ കൃത്രിമം നടക്കാൻ സാധ്യതയുണ്ടെന്ന വാദം കോടതി മുഖവിലയ്ക്കെടുത്തില്ലെന്നും സുനി അപ്പീലിൽ പറയുന്നു. കേസിൽ 20 വർഷം തടവിനാണ് പൾസറിനെ ശിക്ഷിച്ചിട്ടുള്ളത്. സുനി ഉൾപ്പെടെ ആറുപേരാണ് കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.