രോഗിയുമായി ആശുപത്രിയിലേക്ക് വരികയായിരുന്ന കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

0
51

എടക്കര: രോഗിയുമായി ആശുപത്രിയിലേക്ക് വരികയായിരുന്ന കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. എടക്കര വെള്ളാരംക്കുന്ന് ചാലിപ്പറമ്പൻ കുഞ്ഞിമുഹമ്മദ് (ബാപ്പുട്ടി – 70) ആണ് മരിച്ചത്.

എടക്കര ടൗണിൽ ഇന്ദിരാഗാന്ധി ബസ് ടെർമിനലിനു മുൻപിൽ വച്ച് വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് അപകടം. പാലായിൽ എൻട്രൻസ് പരിശീലനം നടത്തുന്ന പേരക്കുട്ടിയെ ബസ് കയറ്റി വിട്ട ശേഷം റോഡ് മറികടക്കുകയായിരുന്നു. ഈ സമയത്താണ് എടക്കര സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി വരികയായിരുന്ന കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കുഞ്ഞി മുഹമ്മദ് തെറിച്ചു വീണു. ആശുപത്രിയിലെത്തിക്കും മുൻപേ മരിച്ചു. ലോറി ജീവനക്കാരായിരുന്നു കുഞ്ഞു മുഹമ്മദ്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.