കാർ നിയന്ത്രണം വിട്ട് തോട്ടിൽ വീണ് അപകടം; ഒരു മരണം, 5 പേർക്ക് പരുക്ക്

0
91

കോട്ടയം: കാർ നിയന്ത്രണം വിട്ട് തോട്ടിൽ വീണ്  ഒരാൾ മരിച്ചു. 5 പേർക്ക് പരുക്ക്. കോട്ടയം – കോഴഞ്ചേരി റോഡിൽ ചമ്പക്കര ആശ്രമം പടിയിൽ വൈകിട്ട് 3.45നായിരുന്നു സംഭവം.

കറുകച്ചാൽ ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേക്കു കാറാണ്  15 അടി താഴ്ചയുള്ള തോട്ടിലേക്ക് വീണത്. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.