സംസ്ഥാനത്ത് സ്വർണ്ണവില കത്തുന്നു; പവന് 3000 രൂപ ഉയര്‍ന്നു

0
147

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഇന്ന് 3000 രൂപ ഉയര്‍ന്ന് 1,19,320 രൂപയായി. ഗ്രാമിന് 375 രൂപ വര്‍ധിച്ച് 14,915 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 5000 ഡോളര്‍ എന്ന റെക്കോഡ് വില പിന്നിട്ടു. 90 ഡോളറിന്റെ വര്‍ധനവാണ് ഇന്നുണ്ടായത്. എക്കാലത്തെയും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം ഇപ്പോഴുള്ളത്.

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ 6.74 ശതമാനം വര്‍ധനവുണ്ടായി. ആറ് ഡോളര്‍ വര്‍ധിച്ച് ഔണ്‍സിന് 107 ഡോളറായി.