ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കത്തി; 2 മരണം,രണ്ടു പേർക്ക് ഗുരുതര പരുക്ക്

0
65

കൊട്ടാരക്കര: ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു കത്തി 2 പേർ മരിച്ചു. നെടുവത്തൂരിൽ താമരശ്ശേരി ജംക്‌ഷനു സമീപം ഇന്നലെ രാത്രി 10.30ന് ആണ് അപകടം. എഴുകോൺ അമ്പലത്തുംകാല സ്വദേശി അഭിഷേക് (27) ദേഹമാസകലം പൊള്ളലേറ്റു സംഭവസ്ഥലത്തു തന്നെ മരിച്ചു. മൈലം സ്വദേശി സിദ്ധിവിനായകിനെ (19) ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നീലേശ്വരം സ്വദേശികളായ ജീവൻ, സനൂപ് എന്നിവരെ ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എതിർദിശകളിൽനിന്നു വന്ന ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇന്ധനച്ചോർച്ചയുണ്ടായതോടെയാണു വാഹനത്തിനു തീപിടിച്ചത്.