ജിദ്ദ: കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രവർത്തകർക്കായി സംഘടിപ്പിച്ച ‘ഖായിദ് 2026’ പഠനക്ലാസ് ശ്രദ്ധേയമായി. റൗദയിലെ സിദന കൾച്ചറൽ സെന്ററിൽ നടന്ന പരിപാടി സംഘടന മികവ് കൊണ്ടും പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധിക്കപ്പെട്ടു.

പഠന ക്ലാസിന്റെ ആദ്യഘട്ടമായ ‘ഓർഗനൈസേഷണൽ ട്രെയിനിംഗ്’ സെഷന് പ്രമുഖ പരിശീലകനും ജിദ്ദ പൗരാവലി ചെയർമാനുമായ കബീർ കൊണ്ടോട്ടി നേതൃത്വം നൽകി. സംഘടന പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പ്രവർത്തകരുടെ നേതൃപാടവം വികസിപ്പിക്കുന്നതിനും ആവശ്യമായ പ്രായോഗിക പരിശീലനം അദ്ദേഹം നൽകി.
ജനറൽ സെക്രട്ടറി ഹംദാൻ ബാബു കോട്ടക്കല്‍ സ്വാഗതവും ട്രഷറർ സൈനുദ്ദീൻ കോടഞ്ചേരി നന്ദിയും പറഞ്ഞു.