റിയാദ്: മലപ്പുറം ജില്ല കെഎംസിസിക്ക് കീഴിലുള്ള ‘സംസ്കൃതി’ റിയാദിലെ വിവിധ സാമൂഹ്യ സംഘടന പ്രതിനിധികളെ പങ്കെടുപ്പിച്ച് ചര്‍ച്ച സംഗമം നടത്തി. ‘മതം-വികസനം: വോട്ടിന്റെ രാഷ്ട്രീയം’ എന്ന കാലിക പ്രസക്തമായ ശീര്‍ഷകത്തില്‍ ബത്ഹ കെഎംസിസി ഓഫീസില്‍ വെച്ച് നടന്ന ചര്‍ച്ച സംഗമം സഊദി കെഎംസിസി lനാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ സംവിധാനത്തില്‍ ആരോഗ്യകരമായ ചർച്ചകൾക്ക് വലിയ പ്രാധാന്യം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഷാഫി മാസ്റ്റര്‍ തുവൂര്‍ മോഡറേറ്റര്‍ ആയിരുന്നു.

തുടര്‍ന്ന് സംസാരിച്ച ന്യൂ ഏജ് പ്രതിനിധി ഷാജഹാന്‍ പറഞ്ഞു. മതത്തിന് പകരം
സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി വോട്ട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍, കൃഷി, റവന്യൂ രംഗത്തെ പരിഷ്ക്കാരങ്ങള്‍ തുടങ്ങി
കേരള സര്‍ക്കാര്‍ നിരവധി വികസന പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. തെരെഞ്ഞെടുപ്പില്‍ ജാതിയും മതവുമല്ല വികസനമാണ് ചർച്ച യാവേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
വികസന പദ്ധതികളോ ജനക്ഷേമ പദ്ധതികളോ പറയാന്‍ ഇല്ല. വളരെ കുറഞ്ഞ അംഗങ്ങള്‍ മാത്രമുള്ള ജമാഅത്തെ ഇസ്ലാമിയെ ചര്‍ച്ചകളില്‍ കൊണ്ട് വരുന്നു. ജനങ്ങള്‍ മറന്ന മാറാട് വിഷയം വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. ഇത്തരം അനാവശ്യ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ഇടതു മുന്നണി ജനാധിപത്യത്തിന്റെ സത്ത നഷ്ടപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത സാമുദായിക കാര്യങ്ങള്‍ പറയുന്നതിനു പകരം വികസനമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരുന്നത് എന്നും ചര്‍ച്ച സംഗ്രഹം നടത്തി അദ്ദേഹം പറഞ്ഞു.