നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

0
88

കോഴിക്കോട് : നടുവണ്ണൂരിൽ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. കോട്ടൂർ വെങ്ങപ്പറ്റ കുഴിയിൽ അമൽജിത്ത് (30) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 2.30ഓടെ നടുവണ്ണൂർ കൂട്ടാലിടറോഡിൽ ആവറാട്ട് മുക്കിനുസമീപത്താണ് അപകടം.

പോസ്റ്റിലിടിച്ച് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. അതുവഴിവന്ന ലോറിക്കാർ തൊട്ടടുത്ത വീട്ടുകാരെ വിളിച്ചുണർത്തി ആംബുലൻസ് എത്തിച്ചതിനു ശേഷം മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിച്ചു. എംഎംസി ജീവനക്കാരനാണ്. അച്ചൻ:കരുണാകരൻ ( സുകു), അമ്മ: ഗിരിജ.