റിയാദ്: മലപ്പുറം ജില്ല കെ എം സി സിക്ക് കീഴിലുള്ള ‘സംസ്കൃതി’ സാംസ്കാരിക വേദി റിയാദിലെ വിവിധ സാമൂഹ്യ സംഘടന പ്രതിനിധികളെ പങ്കെടുപ്പിച്ച് ചര്‍ച്ച സംഗമം നടത്തുന്നു. ജനുവരി 17 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ബത്ഹയിലുള്ള കെ എം സി സി ഓഫീസില്‍ വെച്ച്
‘മതം-വികസനം’ വോട്ടിന്റെ രാഷ്ട്രീയം എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കുക.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സത്താര്‍ താമരത്ത് ( കെ എം സി സി), ഷാജഹാന്‍ ( ന്യൂ ഏജ് ), എല്‍. കെ അജിത് ( ഒ ഐ സി സി), മധു ബാലുശ്ശേരി ( കേളി), ബാരിഷ് ചെമ്പകശ്ശേരി ( പ്രവാസി വെല്‍ഫെയര്‍) തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കും. കാലിക പ്രസക്തമായ വിഷയം വ്യത്യസ്ത കോണുകളിലൂടെ അവതരിപ്പിക്കുന്ന പരിപാടിയില്‍ മുഴുവന്‍ കെ എം സി സി പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് സംസ്കൃതി ഭാരവാഹികളായ അര്‍ഷദ് ബാഹസ്സന്‍ തങ്ങൾ, ജില്ല കെ എം സി സി ജനറൽ സെക്രട്ടറി സഫീർ തിരൂർ, ജില്ല ആക്ടിങ് പ്രസിഡന്റ് ഷരീഫ് അരീക്കോട്, ബഷീര്‍ ഇരുമ്പുഴി എന്നിവര്‍ അഭ്യര്‍ഥിച്ചു.
