എംവിഡി ഉദ്യോഗസ്ഥന്‍ കൈകാണിച്ചിട്ടും നിര്‍ത്തിയില്ല; ഇടിച്ചിടാന്‍ ശ്രമം, വാഹനം ഓടിച്ചത് വിദ്യാര്‍ഥികള്‍

0
41

തിരൂര്‍ പാറവണ്ണയില്‍ വാഹനപരിശോധനയ്ക്കിടെ എംവിഡി ഉദ്യോഗസ്ഥനെ ഇടിച്ചിടാന്‍ ശ്രമം. സ്കൂള്‍ യൂണിഫോമിട്ട വിദ്യാര്‍ഥികള്‍ ഓടിച്ച വാഹനം ഉദ്യോഗസ്ഥര്‍ ൈകകാണിച്ചിട്ടും നിര്‍ത്താതെ പോയി.മോഡിഫൈ ചെയ്ത വാഹനത്തിനായി തിരച്ചില്‍ ഊര്‍ജിതമാക്കി. തിരൂർ ജോയിൻ ആർടി ഓഫീസിന്റെ കീഴിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. പഴക്കമുള്ള മാരുതിയുടെ കാര്‍ മോഡിഫൈ ചെയ്തെന്ന് വ്യക്തമായിരുന്നു.

ഇതോടെയാണ് ഉദ്യോഗസ്ഥര്‍ കൈകാണിച്ചത്. എന്നാല്‍ വാഹനം നിര്‍ത്താന്‍ വണ്ടിയിലുള്ളവര്‍ തയ്യാറായില്ല. തൊട്ടപ്പുറത്തുള്ള കൊടയ്ക്കൽ ജംഗ്ഷനിൽ വെച്ച് പരിശോധന നടത്തുമ്പോഴും ഈ വാഹനം ശ്രദ്ധയിൽ പെട്ടു. അപ്പോഴും വാഹനം ചീറിപ്പാഞ്ഞു പോകുന്നതാണ് കണ്ടത്.  അഞ്ചു വിദ്യാര്‍ഥികളാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.