കിഴക്കൻ സഊദിയിൽ ട്രക്കിന് പിന്നിൽ വാഹനം ഇടിച്ച് അപകടം; മലയാളി യുവാവിന് ദാരുണാന്ത്യം 

0
154

ദമാം: കിഴക്കൻ സഊദിയിലെ ജുബൈലിൽ ട്രക്കിന് പിന്നിൽ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം വെമ്പായം സ്വദേശി പുളിക്കക്കോണത്ത് പാണയിൽവീട്ടിൽ അൽ അസീം (34) ആണ് മരിച്ചത്. ഇന്നലെ രാത്രി അൽ അസീം ഓടിച്ചിരുന്ന വാഹനം ട്രക്കിന് പിന്നിൽ ഇടിച്ചാണ് അപകടം.

ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്തു വെച്ച് തന്നെ അസീം മരിച്ചു. സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയാണ് അസീം. പിതാവ്: അബ്ദുൽ സലാം, മാതാവ്: നസീഹ ബീവി, ഭാര്യ: സഹിയ ബാനു.

മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ നിയമ നടപടികൾ പുരോഗമിക്കുന്നു.