കോഴിക്കോട്: കുന്നമംഗലത്ത് വാനും കാറും കൂട്ടിയിടിച്ച് മൂന്നു മരണം. വാന്‍ ഡ്രൈവറും രണ്ട് കാര്‍ യാത്രക്കാരുമാണ് മരിച്ചത്. പുലര്‍ച്ചെ 2.50 ഓടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
കുന്നമംഗലം പതിമംഗലത്താണ് അപകടമുണ്ടായത്. കുന്നമംഗലത്തേക്ക് വരുകയായിരുന്ന വാനും കൊടുവള്ളിയിലേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.
കോഴിക്കോട് കൊടുവള്ളി സ്വദേശികളായ സുഹൈൽ (27), നിഹാൽ (27), വയനാട് സ്വദേശി ഷമീർ എന്നിവരാണ് മരിച്ചത്. സുഹൈലും നിഹാലും കാറിലും, ഷമീർ വാനിലുമായിരുന്നു സഞ്ചരിച്ചത്. അപകടം നടന്ന പതിമംഗലം അങ്ങാടിയിലെ മുറിയനാൽ ഭാഗം സ്ഥിരം അപകടമേഖലയാണെന്ന് പ്രദേശവാസകൾ പറയുന്നു.
