ചെറുവിമാനം തകര്‍ന്നു വീണു; ആറ് പേര്‍ക്ക് ഗുരുതര പരുക്ക്

0
21

ഭുവനേശ്വര്‍: ഒഡീഷയില്‍ സ്വകാര്യ കമ്പനിയുടെ ചെറുവിമാനം തകര്‍ന്നുവീണു. സംഭവത്തില്‍ യാത്രക്കാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. നാല് യാത്രക്കാരുള്‍പ്പെടെ ആറുപേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇന്ന് ഉച്ചക്ക് ഒന്നരയോടുകൂടിയായിരുന്നു അപകടം. റൂര്‍ക്കലയില്‍ നിന്ന് ഭുവനേശ്വറിലേക്കുപോയ ഒമ്പത് സീറ്റുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
നിയന്ത്രണം നഷ്ടമായ വിമാനം ഒരു മരത്തിലിടിച്ച ശേഷം തുറസായ പ്രദേശത്തേക്ക് പതിക്കുകയായിരുന്നു.

സംഭവത്തില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ സംഘം പരിശോധന നടത്തും. റൂര്‍ക്കലയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള ജല്‍ഡയിലാണ് അപകടം.